മനുഷ്യന്റെ ഫോസില്‍ ഇന്ധന ആസക്തി ഭൂമിയെ ഒരു ‘അഗ്‌നിപര്‍വ്വതത്തിന്’ മുകളില്‍ നിര്‍ത്തിയിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ നമ്മുടെ ആവാസവ്യവസ്ഥ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിനാശകരമായ ഒരു ഊര്‍ജ്ജ അസന്തുലിതാവസ്ഥയിലേക്ക് ഭൂമി കൂപ്പുകുത്തുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും സംഭവിക്കാത്ത വിധം പ്രകൃതി അതിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഹവായിയിലെ ജനവാസ കേന്ദ്രങ്ങളെ വിഴുങ്ങിയ വെള്ളപ്പൊക്കവും തകര്‍ന്നുവീഴാറായ അണക്കെട്ടുകളും വരാനിരിക്കുന്ന മഹാവിപത്തുകളുടെ ചെറിയ സൂചനകള്‍ മാത്രമാണെന്ന് ശാസ്ത്രലോകം ഭീതിയോടെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ ഫോസില്‍ ഇന്ധന ആസക്തി ഭൂമിയെ ഒരു ‘അഗ്‌നിപര്‍വ്വതത്തിന്’ മുകളില്‍ നിര്‍ത്തിയിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.ഭൂമിയിലേക്ക് സൂര്യനില്‍ നിന്ന് എത്തുന്ന ഊര്‍ജ്ജവും ബഹിരാകാശത്തേക്ക് തിരിച്ചുപോകുന്ന ഊര്‍ജ്ജവും തമ്മിലുള്ള കൃത്യമായ തുലനാവസ്ഥയാണ് ഇത്രകാലം നമ്മുടെ കാലാവസ്ഥയെ സമാധാനപരമായി നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് ഈ സന്തുലിതാവസ്ഥയെ പാടെ തകര്‍ത്തിരിക്കുന്നു. 2025-ല്‍ ഈ അസന്തുലിതാവസ്ഥ റെക്കോര്‍ഡ് വേഗതയിലാണ് ഉയര്‍ന്നത്. ലളിതമായി പറഞ്ഞാല്‍, ഭൂമി പുറത്തുവിടുന്നതിനേക്കാള്‍ കൂടുതല്‍ താപം ഉള്ളിലേക്ക് സ്വീകരിക്കുന്നു. ഇത് ആഗോളതാപനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ഭൂമിയെ ഒരു ചൂളയാക്കി മാറ്റുകയും ചെയ്യുന്നു.