പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 49 ആം വാര്‍ഷിക ആഘോഷവും അനുസ്മരണ പ്രഭാഷണവും നടന്നു.

പുല്ലൂര്‍: ഒരു പ്രദേശത്തിന്റെ കലാകായിക മുന്നേറ്റത്തില്‍ ചാലക ശക്തിയായി വര്‍ത്തിക്കുകയും ജനങ്ങളുടെ സംഘബോധത്തിന്റെ ഒളിമങ്ങാത്ത പ്രതീകമായി നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെ അനശ്വര നാമധേയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പുല്ലൂര്‍ എ കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 49ആം വാര്‍ഷിക ആഘോഷവും അനുസ്മരണവും വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. പുല്ലൂര്‍ എ.കെ.ജി സ്മാരക ഗ്രന്ഥാലയ പരിസരത്ത് വച്ച് നടന്ന പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ബിന്ദു ഗ്രന്ഥാലയം സെക്രട്ടറി എം.വി. നാരായണന്‍, ക്ലബ്ബ് വനിതാ കമ്മറ്റി സെക്രട്ടറി കെ. രോഹിണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ വച്ച് ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷര യാനം പുരസ്‌കാരം നേടിയ എ.കെ.ജി സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയന്‍ കെ. കാര്‍ത്യായനി, ഗുജറാത്തില്‍ വച്ച് നടന്ന ഗേലൊ ഇന്ത്യ ബീച്ച് ഗെയിംസ് വടംവലി മത്സരത്തില്‍ വിജയികളായ കേരള ടീം അംഗം ഗിരീഷ് പുല്ലൂര്‍, വിവിധ മേഖലകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. വി. രാജന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ. വി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിലെ കലാകാരികള്‍ അവതരിപ്പിച്ച കൈകൊട്ടി കളിയും നൃത്ത സന്ധ്യ 2026ഉം അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *