റീല്‍സ് കളിച്ച് കഞ്ചാവ് കച്ചവടം; കോട്ടയത്ത് 580 ഗ്രാം കഞ്ചാവുമായി യുട്യൂബര്‍ പിടിയില്‍

കടവില്‍ പരിശോധന നടത്തിയ പോലീസ് വള്ളത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്

കോട്ടയം: വള്ളത്തില്‍ യാത്ര ചെയ്ത് മീന്‍പിടിക്കുന്ന വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ യുട്യൂബര്‍ കഞ്ചാവുമായി പിടിയില്‍. വെള്ളൂര്‍ വടകര അരിഞ്ഞാമൂഴി സ്വദേശി അഭിജിത്ത് സാബുവിനെയാണ് (29) തലയോലപ്പറമ്പ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 580 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.ചെറിയ വള്ളത്തില്‍ പുഴയിലൂടെ യാത്ര ചെയ്ത് ചൂണ്ടയിടുന്നതും മീന്‍ പിടിക്കുന്നതും റീല്‍സുകളായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതായിരുന്നു അഭിജിത്തിന്റെ രീതി. കടവില്‍ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളെ വളഞ്ഞത്. കടവില്‍ പരിശോധന നടത്തിയ പോലീസ് വള്ളത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതികളുള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *