ചരിത്രത്തിന്റെ നിഴലില്‍ മറഞ്ഞ ഈജിപ്ഷ്യന്‍ കരുത്ത്; ക്ലിയോപാട്ര സെലിന്റെ വിസ്മയ ജീവിതം

റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സെലിനെയും സഹോദരങ്ങളെയും റോമിലേക്ക് കൊണ്ടുപോവുകയും, ആന്റണിയുടെ മുന്‍ഭാര്യയും അഗസ്റ്റസിന്റെ സഹോദരിയുമായ ഒക്ടേവിയയുടെ സംരക്ഷണയില്‍ വളര്‍ത്തുകയും ചെയ്തു ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരികളില്‍ ഒരാളായ ക്ലിയോപാട്രയെക്കുറിച്ച് ചര്‍ച്ചകള്‍ അവസാനിക്കുന്നില്ലെങ്കിലും, അവരുടെ മകള്‍ ക്ലിയോപാട്ര സെലിന്റെ ജീവിതം പലപ്പോഴും ചരിത്രപുസ്തകങ്ങളുടെ താളുകളില്‍ വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ട്. മാര്‍ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും മകളായ സെലിന്‍, വെറും പത്തു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളുടെ ആത്മഹത്യയെത്തുടര്‍ന്ന് അനാഥയായത്. തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സെലിനെയും സഹോദരങ്ങളെയും റോമിലേക്ക് കൊണ്ടുപോവുകയും, ആന്റണിയുടെ മുന്‍ഭാര്യയും അഗസ്റ്റസിന്റെ സഹോദരിയുമായ ഒക്ടേവിയയുടെ സംരക്ഷണയില്‍ വളര്‍ത്തുകയും ചെയ്തു. ഈജിപ്ഷ്യന്‍ രാജകുമാരി എന്ന നിലയില്‍ നിന്ന് റോമിലെ ഒരു തടവുകാരിയായി മാറിയെങ്കിലും, അവിടെനിന്നു പതറാതെ അവള്‍ തന്റെ സ്വത്വം വീണ്ടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *