ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാര്‍ഥികള്‍ ഒയിസ്‌കയുടെ നേതൃത്വത്തില്‍ സ്‌നേഹാദരമൊരുക്കി നഗരം

കോഴിക്കോട്: ജപ്പാനില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന 25 വിദ്യാര്‍ഥികള്‍ക്ക് ഒയിസ്‌ക ഇന്റര്‍നാഷണലിന്റെയും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെയും നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ജപ്പാനിലേക്ക് അയച്ച ജെഎല്‍എ ഇത്തവണയും സ്‌കോളര്‍ഷിപ്പുകളും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. ഒയിസ്‌ക യൂത്ത് സെന്ററില്‍ ഒരുക്കിയ ചടങ്ങില്‍ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവങ്ങള്‍ പങ്കുവച്ചു.

കഴിഞ്ഞ 16 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎല്‍എ അടുത്ത വര്‍ഷം അഞ്ഞൂറു പേരെ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിന്‍ വാഴയില്‍ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു ജാപ്പനീസ് പ്രസംഗ മത്സരം, ചോപ്സ്റ്റിക് പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു.

ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. നടന്‍ ദേവ്രാജ് വിശിഷ്ടാതിഥിയായിരുന്നു. സുരേഷ് കുമാര്‍, ജോര്‍ജ്. കെ, വിനയന്‍, മെഹ്‌റു സൂസന്‍ എബ്രഹാം, ബാലു. എസ്, ഫിലിപ്പ് കെ. ആന്റണി, മുരളി രാജ, പ്രണവ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *