റാണിപുരത്ത് ടൂറിസം കോംപ്ലക്സ് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും; ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
റാണിപുരം ഹില്‍ സ്റ്റേഷന്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ആര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മിച്ച ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ടൂറിസം കോംപ്ലക്സ് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും. രാവിലെ ഒരു മണിക്കൂര്‍ നേരത്തേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വൈകീട്ട് പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതും പരിശോധിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.