വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹ്യദയപൂര്‍വ്വം പൊതിച്ചോര്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്

ഉറവ വറ്റാത്ത സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും
സഹവര്‍ത്തിത്വത്തിന്റേയും പ്രതികമായി പൊതിച്ചോറുകള്‍
ഡി.വൈ.എഫ്.ഐ നിലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ 2018 മാര്‍ച്ച് 21 ന് കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘടനം ചെയ്ത നിലേശ്വരം താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാത്രി കാല ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനം ഏറെ അഭിമാനത്തോടെ 8 വര്‍ഷം വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.
8 വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പൊതിച്ചോറുകള്‍ ശേഖരിച്ചു വിതരണം ചെയ്തു .
ബ്ലോക്കിലെ 211 യൂണിറ്റുകളിലെ വീടുകളില്‍ നിന്നും വാഴയിലയില്‍ പൊതിഞ്ഞ് പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കിയ പൊതിച്ചോറുകളാണ് നല്‍കി വരുന്നത് .നീലേശ്വത്തെ യുവത ആവേശപൂര്‍വ്വമാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. കാലം ആവശ്യപ്പെടുന്നടുത്തോളം ഭക്ഷണം നല്കാന്‍ കഴിയുമെന്ന് ഡി വൈ എഫ് ഐ ഉറപ്പ് നല്‍കുന്നു .സേവന രംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡി വൈ എഫ് ഐ മുന്നോട്ട് പോകുമ്പോള്‍ പൊതിച്ചോറുകള്‍ നല്‍കാനുള്ള മനസുമായി നമ്മുടെ നാട് ഒപ്പം ചേരുന്നു .
നീലേശ്വരം താലൂക് ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച വാര്‍ഷിക പരിപാടി ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് കെ സനുമോഹന്‍ അധ്യക്ഷനായി,ജില്ലാ കമ്മിറ്റി അംഗം എം വി ദീപേഷ്, അമൃത സുരേഷ്, ബ്ലോക്ക് ട്രഷറര്‍ പി അഖിലേഷ്, എ അഭിജിത്ത്, ജിതേഷ് വി വി, നിധീഷ് കെ പി, സബിന്‍ സത്യന്‍, കൃപേഷ് കെ, കെ വി അജിത്കുമാര്‍, അഖില്‍ രാജ്, സുധീഷ് ഇ, ആതിര കെ, ഷിബിന്‍ സി കെ, പ്രനിഷ, അനന്ദുമോഹന്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.ഇന്ന് കരിന്തളം ഈസ്റ്റ് മേഖലയിലെ കരിന്തളം ഈസ്റ്റ് യൂണിറ്റ് ആണ് പൊതിച്ചോര്‍ കൊടുത്തത്,
നീലേശ്വരം താലൂക്ക് ഹോസ്പിറ്റലില്‍ പുറമെ കാസറഗോഡ് ജനറല്‍ ഹോസ്പിറ്റല്‍,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ബേഡകം താലൂക്ക് ആശുപത്രി, മൂളിയാര്‍ സി എച്ച് സി, വി വി സ്മാരക ഗവ. ആശുപത്രി ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ഹോസ്പിറ്റല്‍ എന്നിവടങ്ങളിലും ജില്ലയില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *