നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ശനിയാഴ്ച 28 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 21) ആകെ 28 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് നാമനിര്‍ദ്ദേശ പത്രികളും ഉദുമ നിയോജക മണ്ഡലത്തില്‍ ഏഴ് നാമനിര്‍ദ്ദേശ പത്രികകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആറ് നാമനിര്‍ദ്ദേശ പത്രികകളും മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എട്ട് നാമനിര്‍ദേശ പത്രികകളും കാസര്‍കോട് മണ്ഡലത്തില്‍ ഒരു നാമനിര്‍ദേശ പത്രികയുമാണ് ശനിയാഴ്ച സമര്‍പ്പിച്ചത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. സി പി ഐ എം സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ മൂന്നും സാബു എബ്രഹാം ഒന്നും വീതം നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു.

ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി രവി കുളങ്ങര രണ്ട് സെറ്റ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. മണ്ഡലത്തില്‍ ആറ് നാമനിര്‍ദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.

ഉദുമ നിയോജക മണ്ഡലത്തില്‍ ഏഴ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. സിപിഐഎം സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു മൂന്നും ബാലന്‍ രണ്ടും വീതം നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു.

ബി ജെ പി സ്ഥാനാര്‍ഥി എം മനുലാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലകണ്ഠന്‍ എന്നിവരും നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. മണ്ഡലത്തില്‍ ഏഴ് നാമനിര്‍ദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍

ആറ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. ബാലരാജ്, വേണുഗോപാല്‍ കെ. കെ എന്നിവര്‍ രണ്ട് സെറ്റ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു.

സി.പി.ഐ സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ വിജയകുമാര്‍ ബി യും നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. മണ്ഡലത്തില്‍ ആറ് നാമനിര്‍ദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.

മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എട്ട് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. സി പി ഐ എം സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ , വിട്ടല റായി എന്നിവര്‍ രണ്ട് സെറ്റ് നാമനിര്‍ദ്ദേശപത്രികകള്‍ വീതം സമര്‍പ്പിച്ചു. ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ രണ്ടു സെറ്റ് നാമനിര്‍ദേശ പത്രികകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അബ്ദുല്ല കെ രണ്ട് സെറ്റ് നാമനിര്‍ദ്ദേശപത്രികളും സമര്‍പ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ എട്ടു നാമനിര്‍ദ്ദേശപത്രികകളാണ് ശനിയാഴ്ച ലഭിച്ചത്.

കാസര്‍കോട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ശനിയാഴ്ച വരണാധികാരി മുന്‍പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ ഇന്ന് ലഭിച്ച ഏക നാമനിര്‍ദ്ദേശ പത്രികയാണിത്.

Leave a Reply

Your email address will not be published. Required fields are marked *