സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം പൊതു ചര്‍ച്ച വ്യാപാര ഭവനില്‍ നടന്നു

സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം പൊതു ചര്‍ച്ച കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. കേരള ഷോപ്പ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് ജില്ലാ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍സലാം പ്രോഗ്രാം വിശദീകരണവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ തൊഴില്‍ മേഖലകളിലെ വ്യത്യസ്തമായ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. വികസിത കേരളത്തിന് കൈകോര്‍ക്കാന്‍ ഷോപ്പ് ബോര്‍ഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജില്ലാ അഡൈ്വസറി ബോര്‍ഡ് മെമ്പറായി ചുമതലയേറ്റ ഷംസുദ്ദീന്‍പാലക്കിക്ക് നിയമന പത്രം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കി. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, മീഡിയ വിഭാഗം, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ചേര്‍ന്ന് വിവിധ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി. അഡൈ്വസറി ബോര്‍ഡ് മെമ്പറായ ടി.കെ നാരായണന്‍, ഹരീഷ് പാലക്കുന്ന് മുനീര്‍, ജില്ലാ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കൃഷ്ണവര്‍മ രാജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *