നുസി കാസര്‍ഗോഡ് ബ്രാഞ്ച് വനിതാദിനം ആഘോഷിച്ചു

പാലക്കുന്ന് : കപ്പല്‍ ജീവനക്കാരുടെ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയര്‍സ് ഓഫ് ഇന്ത്യ (നുസി) യുടെ വിമന്‍സ് കമ്മിറ്റിയും നുസി കാസര്‍കോട് ബ്രാഞ്ച് ഓഫീസും ചേര്‍ന്ന് വനിത ദിനാഘോഷം നടത്തി. സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍ ഊന്നി ബോധവത്ക്കരണം നടത്തി. പ്രമുഖ ന്യൂട്രിഷണിസ്റ്റും ഡയറ്റീഷനുമായ ഡോ. അഞ്ജലി മോഹന്‍ ഉല്‍ഘാടനം ചെയ്തു ക്ലാസ്സ് എടുത്തു.

നുസി കാസര്‍ഗോഡ് ബ്രാഞ്ച് പ്രതിനിധി പ്രജിത അനുപ് ആധ്യക്ഷയായി. വന്ദന സുരേഷ്, സജ്ന രാജേഷ്, ശ്രുതി രെമിത് ,ലതിക സുരേന്ദ്രന്‍, രേഷ്മ സതീഷ്, ദീപ്തി ബല്‍രാജ്, നിഖില സുജിത്,രേഷ്മ മണി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *