ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

വനിതാദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ല ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവ കേരള മിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ആര്‍.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *