മാലിന്യ പരിപാലനം: സി.ഡി.എസ് – എ.ഡി.എസ് ശില്പശാല നടത്തി

നീലേശ്വരം: മാലിന്യമുക്തം നീലേശ്വരം ക്യാമ്പയിന്റെ ഭാഗമായി മാലിന്യപരിപാലന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വീടുകളില്‍ ശക്തിപ്പെടുത്തുന്നതിനും വാര്‍ഡുതലത്തിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുമായി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി നീലേശ്വരം നഗരസഭ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ അധ്യക്ഷത വഹിച്ചു. പ്രതിനിധികള്‍ ശുചിത്വ പ്രതിജ്ഞയെടുത്തു.

വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീന മുഹമ്മദ്, ഇ.കെ ചന്ദ്രന്‍, ഇ. ചന്ദ്രമതി, കെ. സതീശന്‍, CDS ചെയര്‍പേഴ്‌സണ്‍ബിന്ദുരാജ് എന്നിവര്‍ പങ്കെടുത്തു.

നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ദേവരാജന്‍,
കെ.എസ് ഡബ്‌ള്യു.എം.പി. ഡപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണന്‍, സോഷ്യല്‍ എക്‌സ്പര്‍ട്ട് ഡോ. സൂരജ്, ശ്രീജിത്ത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.
നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഷിജു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *