രാജപുരം :കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് ശുചിത്വ പഠനോത്സവം കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം സൈമണ്‍ ഉദ്ഘാടനം ചെയ്തു.പദ്ധതി വിശദീകരണം ചെയ്തുകൊണ്ട് ജില്ലാ ശുചിത്വമിഷന്‍ ആര്‍. പി . സി . പി .വി .വിനോദ് കുമാര്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ഗീത പി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ പി എല്‍ റോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീല എം കെ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ കൊച്ചുറാണി വികെ,വി ഒ ഉഷാ പി , പഞ്ചായത്തംഗം രേഖ, ശുചിത്വമിഷന്‍ ആര്‍ പി വത്സരാജ്എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ശ്രീമതി പ്രേമ എ സ്വാഗതവും പി ഇ സി സെക്രട്ടറി സി മീനാക്ഷി നന്ദിയും പറഞ്ഞു.
പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ശുചിത്വ മികവുകളുടെ പ്രദര്‍ശനവും റിപ്പോര്‍ട്ട് അവതരണവും നടത്തി മികച്ച ശുചിത്വ വിദ്യാലയമായി ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹോളി ഫാമിലി എച്ച്എസ്എസ് രാജപുരവും ‘യു.പി വിഭാഗത്തില്‍ സെന്റ്‌മേരിസ് യു പി മാലക്കല്ലും തെരഞ്ഞെടുത്തു.