പാലക്കുന്ന് ഭരണി ഉത്സവത്തിന് 1008 പേരുടെ ലളിതാസഹസ്രനാമ സ്‌തോത്ര പാരായണ യജ്ഞം

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവ ഭൂതബലി നാളില്‍ 1008 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമ സ്‌തോത്ര പാരായണ യജ്ഞം നടക്കും. ജഗദംബ പാലക്കുന്ന് ആണ് ഇതിന് നേതൃത്വം നല്‍കി സമര്‍പ്പിക്കുന്നത്. പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി 2013ല്‍ ആരംഭം കുറിച്ച കൂട്ടായ്മയാണിത്. ക്ഷേത്ര ചുറ്റു മതിലിനകത്ത് 16 ന് രാവിലെ 11 മുതല്‍ 12.30 വരെ നടക്കുന്ന പാരായണത്തില്‍ ജില്ലയില്‍ നിന്നും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുമെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചു വെന്നും സംഘടകര്‍ അറിയിച്ചു..
15 മുതല്‍ 19 വരെയാണ് ഭരണി ഉത്സവം.
10 നാണ് കുലകൊത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *