പാലക്കുന്ന് :പഞ്ചായത്ത് സേവനങ്ങള്‍ മുഴുവനായും കെ സ്മാര്‍ട്ടിലൂടെ ഡിജിറ്റലാകുമ്പോള്‍ പഞ്ചായത്തിനെ നയിക്കുന്ന ഭരണ സമിതി അംഗങ്ങള്‍ക്ക് കൂടി കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്നതിനുള്ള പരിപാടിക്ക് ഉദുമ ഗ്രാമ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. കാസര്‍കോട് എല്‍ ബിഎസ് എന്‍ജിനീയറിംഗ് കോളജിലെ ഇലക്ടിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എല്‍ബിഎസ് കോളേജ് ഡീന്‍ ഡോ. പ്രവീണ്‍കുമാര്‍ കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹൗസിയ അബ്ദുള്ള, അംബിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, പഞ്ചായത്ത് സെക്രട്ടറി ആദിത്യന്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും അസോസിയേഷന്‍ ചെയര്‍മാനുമായ അക്ഷയ് എന്നിവര്‍ പ്രസംഗിച്ചു. കോളേജിലെ 10 വിദ്യാര്‍ത്ഥികള്‍ പരിശീലനം നല്‍കാന്‍ എത്തിയിരുന്നു. തുടര്‍ പരിശീലനവും ഓണ്‍ലൈന്‍ പരിശീലനവും തുടര്‍ന്നും നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.