പുഞ്ചക്കര ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ എസ് ടി കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കര ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. വിതരണോദ്ഘടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ഇംപ്ലീമെന്റ് ഓഫീസര്‍ കൊച്ചുറാണി വി കെ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ പഞ്ചായത്തംഗങ്ങളായ വാസു പി എ, ബിന്ദു ഗംഗാധരന്‍ , മുന്‍ വാര്‍ഡ് മെമ്പര്‍ ലീലാ ഗംഗാധരന്‍, എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍, പി ടി എ പ്രസിഡന്റ് പ്രദീപ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മിഷന്‍ റാബീസ് എജുക്കേഷണല്‍ ഓഫീസര്‍ ജിഷ്ണു കൃഷ്ണന്‍ പേ വിഷബാധ ബോധവല്‍ക്കരണ ക്ലാസ്സും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *