കോടോം ബേളൂര്‍ പഞ്ചായത്തിലെ തോണിക്കല്ല് വി സി ബി കം ബ്രിഡ്ജ് ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തോണിക്കല്ല് തോടിനു കുറുകെ കര്‍ഷകരുടെയും, ജനപ്രതിനിധികളുടെയും ആവശ്യാര്‍ത്ഥം ജലസേചന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറക്കളായി – പനങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വി സി ബി കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്റ് ടി.വി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് എന്‍ഞ്ചിനയര്‍ അര്‍ജുനന്‍ ഇ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഗംഗാധരന്‍ പി, കോടോം ബേളൂര്‍ പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് കെ.വി , സജിത ശ്രീകുമാര്‍ , മുന്‍ പഞ്ചായത്ത് അംഗം അനില്‍കുമാര്‍ എ , വിവിധ രാഷ്ട്രിയ പതിനിധികളായ ഇ. ബാലകൃഷ്ണന്‍, ബി.പി.പ്രദീപ് കുമാര്‍, പ്രേംകുമാര്‍ കാലിക്കടവ്, ജോയ് തടത്തില്‍, പി.ജെ. വര്‍ഗീസ്, കോണ്‍ട്രാക്ടര്‍ കെ.ജെ. വര്‍ക്കി ( കുഞ്ഞൂട്ടി ) എന്നിവര്‍ പ്രസംഗിച്ചു.തോണിക്കല്ല് കാര്‍ഷിക ഗുണഭോക് കൃത് സമിതി ചെയര്‍മാന്‍ കെ.പി.ജയകുമാര്‍ സ്വാഗതവും കണ്‍വീനര്‍ സുകുമാരന്‍ എം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *