കാഞ്ഞങ്ങാട് : കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലായ കളിയാട്ട മഹോത്സവം മാര്‍ച്ച് 8,9 തീയതികളില്‍ നടക്കും. മാര്‍ച്ച് 8 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നട തുറക്കല്‍. 6.30ന് തെരുവത്ത് അറയില്‍ ഭഗവതി ദേവാലയത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്. രാത്രി 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം. മാര്‍ച്ച് 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മാണി മുതല്‍ 2 മണി വരെ അന്നദാനം. 2 മണിക്ക് വിഷ്ണുമൂര്‍ത്തി, ഗുളികന്‍ ദൈവങ്ങളുടെ പുറപ്പാട്. 4.30ന് തുലാഭാരം. 6.30 മണിക്ക് വിളക്കിലരിയോട് കൂടി കളിയാട്ട മഹോത്സവം സമാപിക്കും.