രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. അഷറഫ് അധ്യക്ഷത വഹിച്ചു. രാജപുരം സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ സന്തോഷ്,കള്ളാര്‍ ജുമാ മസ്ജിദ് ഇമാം സൈനുദ്ദിന്‍ മൗലവി, മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. എബ്രാഹം കണ്ടത്തില്‍കുടിലില്‍, തുടങ്ങിയവര്‍ഇഫ്താര്‍ സന്ദേശം നല്‍കി. കള്ളാര്‍ പഞ്ചായത്തംഗം മിനി ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതിജില്ല ജനറല്‍ സെക്രട്ടറി കെ ജെ സജി, രാജപുരം പ്രസ്‌ഫോറം സെക്രട്ടറി രാജേഷ് ഓട്ടമല, പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍ കുമാര്‍, മാലക്കല്ല് വികസന സമിതി സെക്രട്ടറി തോമസ്സ് അടിയാപ്പള്ളിയില്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി ഒ ജോസഫ് , മാലക്കല്ല് വികസന സമിതി ട്രഷറര്‍ ഭരതന്‍, രാജപുരം യൂണിറ്റ് പ്രസിഡന്റ് മധു, കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ്, വനിതാ വിങ്ങ് മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് റിറ്റി ജയന്‍, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ഗീത നാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സജി എയ്ഞ്ചല്‍, ജോണി ടി വി തുടങ്ങിയവര്‍ സംസാരിച്ചു.