പാലക്കുന്ന് : പിടിഎയുടെയും സ്‌കൂള്‍ പരിസരത്തെ വ്യാപാരികളുടെയും സഹകരണത്തോടെ കോട്ടിക്കുളം ഗവ. യു. പി. സ്‌കൂളില്‍ സമൂഹ നോമ്പുതുറ നടത്തി. കുട്ടികള്‍ക്ക് വേണ്ടി നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പി. എ. ഫാത്തിമ (യു. പി) , ഫിദ ഫാത്തിമ (എല്‍. പി ) ഒന്നാം സ്ഥാനങ്ങള്‍ നേടി. പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പ്രകാശന്‍ കരിവെള്ളൂര്‍ അധ്യക്ഷനായി. നിയുക്ത എ ഇ ഒ എം.സുരേന്ദ്രന്‍, പി ടി എ പ്രസിഡന്റ് ഷമീമ എന്നിവര്‍ പ്രസംഗിച്ചു. നൂറിലേറെ പേര്‍ പങ്കെടുത്തു.