ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് തെയ്യംകെട്ട് : സമ്പൂര്‍ണ ശുചിത്വ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തും

ചേറ്റുകുണ്ട് : ചേറ്റുകുണ്ട് മീത്തൽ വീട് തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തറവാട്ടിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവം സമ്പൂർണ്ണ ശുചിത്വ  പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം. ഭക്ഷണം പാകം ചെയ്യലും കുടിവെള്ള വിതരണവും  പരിസര     ശുചിത്വവും പ്രോട്ടോക്കോൾ നിബന്ധനകൾ പാലിച്ചായിരിക്കും. ഉത്സവ പറമ്പ് പരിധിയിൽ ഐസ്ക്രീമും  അനുബന്ധ വില്പനയും  നിരോധിക്കും. പൊതുവെ  പകർച്ചവ്യാധികളും  മറ്റു രോഗങ്ങളും പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുരുടെ നിർദ്ദേശങ്ങളും  സഹകരണത്തോടെയുമായിരിക്കും  ഇത് നടപ്പിലാക്കുക. 

തെയ്യംകെട്ടിന്റെ ഭാഗമായി തിരുമുറ്റത്ത്

പടുത്തുയർത്തിയ ആനപന്തലിൽ  ആദ്യമായി ചേർന്ന ആഘോഷകമ്മിറ്റിയുടെ പൊതുയോഗത്തിൽ ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷതവഹിച്ചു. പാലക്കുന്ന് കഴകം ഭരണ സമിതി ജനറൽ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സുകുമാരൻ ചേറ്റുകുണ്ട്, കോർഡിനേറ്റർ രാജൻ പൂച്ചക്കാട്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. വി. സജീവൻ, പാലക്കുന്ന് കഴകം  വൈസ് പ്രസിഡന്റ്‌ കെ. വി. അപ്പു, സെക്രട്ടറിമാരായ  കെ.വി. ഗിരീഷ്കുമാർ, ടി. കെ. പ്രദീപ്‌കുമാർ, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര സെക്രട്ടറി എം. കൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയർമാൻ പാലക്കുന്നിൽ കുട്ടി, മാതൃസമിതി പ്രസിഡന്റ്‌ ഇന്ദിര രാഘവൻ, സത്യൻ പൂച്ചക്കാട്, കെ. രവിവർമൻ, സി.കെ. ഗംഗാധരൻ, അച്യുതൻ ആടിയത്ത്, സുധാകരൻ പള്ളിക്കര, മനോജ്‌ ചേറ്റുകുണ്ട്, നാരായണൻ കൊളത്തുങ്കാൽ, ബി. പവൻകുമാർ, ശ്രീധരൻ പൊയ്യക്കര, വിവേക് ചേറ്റ്കുണ്ട് എന്നിവർ പ്രസംഗിച്ചു. മാർച്ച്‌ 2 നാണ് കൂവം അളക്കൽ. ഏപ്രിൽ 7 മുതൽ 9 വരെ യാണ് ഇവിടെ  തെയ്യംകെട്ട് നടക്കുക.ചേറ്റുകുണ്ട് പ്രദേശം  ആദ്യമായാണ് വയനാട്ടുകുലവൻ  തെയ്യംകെട്ട് ഉത്സവത്തിന് വേദിയാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *