രാജപുരം:പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു.സി. യുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് ദീപ.ടി.കെ. അവതരിപ്പിച്ചു.
ലൈഫ് പി.എം.എ.വൈ. (ജി) ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് 10.00 കോടി രൂപയും ഉല്‍പ്പാദന മേഖലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ മേഖലയില്‍ പാലുല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യമാക്കി നൂതന പദ്ധതിയും, കൃഷി, ക്ഷീര വികസനം, വ്യവസായം ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കാവുകളുടെയും കുളങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും പുനരുജ്ജീവനം ലക്ഷ്യമാക്കിക്കൊണ്ട് പുനര്‍ജനി എന്ന പദ്ധതിയും ഈ വര്‍ഷം ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക ഉല്‍പ്പാദന വര്‍ദ്ധനവിനും വേണ്ടി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്ക് എന്ന പേരില്‍ പദ്ധതിയും തയ്യാറാക്കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതിയ്ക്കും ഡയാലിസിസ് സെന്റര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായും തുക നീക്കി വെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവന മേഖലയ്ക്കായി 5.12 കോടി രൂപയുടെയും പശ്ചാത്തല മേഖലയ്ക്കായി 2.05 കോടി രൂപയുടെയും വിവിധങ്ങളായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പട്ടികജാതി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, തെയ്യം കലാകാരന്‍മാര്‍ക്ക് ആടയാഭരണം തുടങ്ങിയ പദ്ധതികളാണ് പട്ടികജാതി മേഖലയിലേക്ക് വകയിരുത്തിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ഊര് മഹോത്സവം നടത്താന്‍ 4 ലക്ഷം രൂപ നീക്കി വെച്ചു. ആകെ 26,54,15,539/- രൂപ വരവും 25,62,08,312/- രൂപ ചെലവും 92,07,227/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്കിന്റെ വികസന ഫണ്ടില്‍ നിന്നും വിവിധ മേഖലകളായ ജനറല്‍ സാധാരണ വിഹിതം ഉല്‍പ്പാദന മേഖലയില്‍ 1,41,16,080 രൂപയും പാര്‍പ്പിട മേഖല (പൊതു വിഭാഗം ) 1,17,63,400 രൂപ, വനിത ഘടക പദ്ധതി 71,54,060 രൂപ, കുട്ടികള്‍, ഭിന്നശേഷി ഉള്ളവര്‍ ഭിന്ന ലിംഗക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പദ്ധതി 35,77,030 രൂപ, വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി 35,77,030 രൂപ, ജനറല്‍ സാധാരണ വിഹിതം പശ്ചാത്തല മേഖല, 1 ,17,63,400 രൂപ, പട്ടിക ജാതി ഉപപദ്ധതി പശ്ചാത്തലം 4,37,700 രൂപ, പട്ടിക വര്‍ഗം ഉപപദ്ധതി പശ്ചാത്തലം 69,08,400 രൂപയും വകയിരിത്തിയിരിക്കുന്നു.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ എം,കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ., വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പി വി, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് പി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത്’ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ്സ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിത്രലേഖ കെ പി, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പറക്കോല്‍ രാജന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ചാക്കോ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഭാസ്‌കരന്‍ എ.വി, പി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍ കെ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് അനിഷ് ടി നന്ദിയും പറഞ്ഞു.