കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് ആസ്പിരേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ശാസ്ത്ര ദിനാഘോഷം നടത്തി

രാജപുര :കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് ആസ്പിരേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ശാസ്ത്ര ദിനാഘോഷം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ജിന്‍സി മാത്യു സ്വാഗതവും ഗണിതശാസ്ത്ര കണ്‍വീനര്‍ അനില്‍ കുമാര്‍ കെ നന്ദിയും പറഞ്ഞു. പ്രധാനധ്യാപിക അസ്‌നാബി എം കെ മുഖ്യ പ്രഭാഷണം നടത്തി. എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *