കോടോം ബേളൂര്‍ പഞ്ചായത്ത് ശുചിത്വ പഠനോല്‍സവം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി

രാജപുരം: അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന കോടോം ബേളൂര്‍ പഞ്ചായത്ത് തലശുചിത്വ പഠനോല്‍സവം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ അധ്യക്ഷം വഹിച്ചു .ജില്ലാ ശുചിത്വ മിഷന്‍ റിസോര്‍സ്‌പേര്‍സന്‍ സി.പി വി. വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഗംഗാധരന്‍, പി.ടി എ പ്രസിഡണ്ട് പി. ഗോപി, പി ടി എ വൈസ് പ്രസിഡണ്ട് സുരേഷ് ബി.കെ, പി.ടി.എ കമിറ്റി അംഗം പി.അശോകന്‍, ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട, മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍ പേര്‍സന്‍ എന്‍ എസ് ജയശ്രീ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുമിത്രന്‍ ഒ.വി, സീനിയര്‍ അസിസ്റ്റന്റ് ഡോ കെ.വി രാജേഷ് , പി രാമചന്ദ്രന്‍ മാസ്റ്റര്‍, ടോമി മാസ്റ്റര്‍ ജെ എച് ഐ അജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പി.ഇ.സി സെക്രട്ടറി എം.രമേശന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ബിജിലി നന്ദിയും പറഞ്ഞു.
വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഏറ്റെടുത്തു നടത്തിയ ശുചിത്വ പ്രോജക്റ്റ് അവതരിപ്പിച്ചു. വീഡിയോ പ്രസന്റേഷന്‍ നടത്തി. പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുംവിതരണം ചെയ്തു. മികച്ച വിദ്യാലയങ്ങള്‍ക്ക് ട്രോഫി സമ്മാനിച്ചു. യു.പി വിഭാഗത്തില്‍ ജി.എച്ച് എസ് കാലിച്ചാനടുക്കം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി എച്ച് എസ് ബാനം, എച്ച് എസ് എസ് വിഭാഗത്തില്‍ അംബേദ്കര്‍ ജി.എച്ച് എസ് എസ് കോടോത്ത് എന്നിവമികച്ച വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
പരിപാടികള്‍ക്ക് അട്ടേങ്ങാനം ഗവ ഹയര്‍ സെകന്ററി സ്‌കൂള്‍ പി.ടി എ , സ്റ്റാഫ്, അധ്യാപകര്‍, ജനപ്രതിനിധികള്‍, PEC സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,ശുചിത്വ മിഷന്‍ ആര്‍.പി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *