രാജപുരം: 2026 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് നാടിന്റെ അഭിമാനമായ് മാറിയ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍പൂര്‍വ്വ വിദ്യാര്‍ത്ഥി നോയല്‍ പി ജെയിനെ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു. പ്രിന്‍സിപ്പാള്‍ വിന്‍സി മോള്‍ ചാക്കോ, സ്റ്റാഫ് സെക്രട്ടറി ഷിജു പി ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് റോയി പി.എല്‍, സാലു എ.എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നോയലിന്റെ നേട്ടത്തിന് പിന്‍ബലം നല്‍കിയ മാതാപിതാക്കളെ അഭിനന്ദിക്കുകയും പിതാവ് ജയിന്‍ പി വര്‍ഗീസിനെ ആദരിക്കുകയും ചെയ്തു. നോയലിന്റെ അനുഭവ വിവരണം കുട്ടികള്‍ക്ക് പ്രചോദനമാവുകയും ചെയ്തു.