ഉദുമയ്ക്ക് 29 കോടിയുടെ ബജറ്റ്
പാലക്കുന്ന്: വിനോദ സഞ്ചാര വികസനത്തിന് മുന്‍തൂക്കവും കബഡി അക്കാദമിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയവും ഉള്‍പ്പെടുത്തി ഉദുമ ഗ്രാമ പഞ്ചായത്തിന് 29 കോടിയുടെ ബജറ്റ്. ഉദുമയെ കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കാനും കൃഷി, ജലസേചനം, റോഡ് വികസനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 2026-27 ലേക്കുള്ള ബജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയും വൈസ് പ്രസിഡന്റുമായ ഫൗസിയ അബ്ദുല്ല അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
44 കോടി 89 ലക്ഷം രൂപ വരവും 39 കോടി 98 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ സേവന മേഖലയ്ക്കായി
10,81,46,00 രൂപയാണ് നീക്കിവെച്ചത്.
ഒട്ടേറെ കബഡി ക്ലബ്ബുകളുമുള്ള ഉദുമയില്‍ കബഡിയുടെ പ്രോത്സാഹനത്തിനായി കബഡി അക്കാദമിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കുമെന്ന് ബജറ്റില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ശുചിത്വവും സൗന്ദര്യവുമുള്ള നാടിനായി ‘ക്ലീന്‍ ബ്യൂട്ടി ഉദുമ ‘ പദ്ധതി
ബജറ്റില്‍ ഉള്‍പ്പെടുത്തി. കൃഷി വികസനത്തിനും വന്യമൃഗ ശല്യം നേരിടാനും പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. വയോജനങ്ങള്‍ക്ക്
29 ലക്ഷം രൂപയും
വനിതാ ഘടക പദ്ധതിക്ക് 38,66,312 രൂപയും കുടിവെള്ളത്തിനും
ശുചിത്വത്തിനും മാത്രമായി
89,55,712 രൂപയും
കുട്ടികളുടെ ക്ഷേമത്തിനായി
10,75,000 രൂപയും
റോഡ് വികസനത്തിന്
5,02,61,400 ചെലവഴിക്കുമെന്ന്
ബജറ്റ് പ്രസംഗത്തില്‍
വ്യക്തമാക്കിയിട്ടുണ്ട്.
ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ പാക്യാര, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹംസ ദേളി, മംഗള, പി.ലക്ഷ്മി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കരയും മറ്റു വാര്‍ഡ് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി.എം. ഷെരീഫ് , ശ്രീധരന്‍ വയലില്‍, സന്തോഷ് കുമാര്‍, ഷൈനി മോള്‍ തുടങ്ങിയവരും പ്രസംഗിച്ചു.