കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വര്‍ഷത്തെ ജനകീയ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി അവതരിപ്പിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വര്‍ഷത്തെ ജനകീയ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി അവതരിപ്പിച്ചു. 51 87 61700 രൂപ വരവും 48 8794864 രൂപ ചെലവും 29966836 രൂപ മിച്ചമുള്ളതുമായ ബജറ്റാണ് അവതരിപ്പിച്ചത്. ഹരിത സ്മൃതി ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ തരിശ്ശ് ഭൂമിയും കണ്ടെത്തി
തരിശ്ശ് രഹിതമാക്കല്‍, പാല്‍ക്കുളം ഗ്ലാസ്സ് ബ്രിഡ്ജ്, തെയ്യം സാംസ്‌കാരിക ടുറിസം പദ്ധതി, കരുതല്‍ ക്യാന്‍സര്‍ മുക്ത പഞ്ചായത്ത്, ജന സൗഹൃദ പഞ്ചായത്ത് ഓഫിസ്, അയറോട്ട് പുഴയില്‍ കയാക്കിങ്ങ്, അനീമിയ മുക്ത കോടോം ബേളൂര്‍ ചോരയ്ക്ക് ചീര പദ്ധതി, അങ്കണവാടി മുതല്‍ ഐ എ എസ് വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐ എ എസ് വരെ യുള്ള തുടര്‍ പരിശീലനം, സമ്പൂര്‍ണ്ണ ഭവന പദ്ധതി, കെ സ്മാര്‍ട്ടിലൂടെ പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കല്‍, തുടങ്ങിയവയ്ക്ക് മുന്‍ തുക്കം നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉല്‍പാദന മേഖലയില്‍ 10344000 രൂപയും, ദാരിദ്ര ലഘൂകരണത്തിന് 12 കോടി രൂപയും, പാര്‍പ്പിടത്തിന് 11333000 രൂപയും, വനിതാ വികസനത്തിന് 4804500 രൂപയും, പശ്ചാത്തല മേഖലയ്ക്ക് 1441 3500 രൂപയും, റോഡ് മെയ്‌ന്റെ നന്‍സ് 81995 000 രൂപയും, റോഡിതര ആസ്തി വികസനത്തിന് 1130 4000 രൂപയും, കുട്ടികള്‍ ഭിന്ന ശേഷി വിഭാഗത്തിന് 3802250 രൂപയും, വയോജന ക്ഷേമം പാലിയോറ്റിവ് കെയറിന് 2402 250 രൂപയും വകയിരുത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, ഭൂപേഷ് കെ, സന്ധ്യ പിസി പഞ്ചായത്തംഗങ്ങളായ അജിഷ് പി എന്‍ , പ്രദീപ് കെ, ആന്‍സി ജോസഫ്, ഗോപാല കൃഷ്ണന്‍ പി, സുജി രാജന്‍. ജോളി ജോസഫ്, ലതിക ടി വി, അജിത്ത് ബി, ഫാറൂഖ് ടി പി , ലത, അശ്വിനി പി, സജിത, രാജന്‍ എ , ശ്രീജിത്ത് കെ വി , സുമിത്ര എച്ച്, കൃഷ്ണന്‍ ടി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് ജി വിപിന്‍ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞികണ്ണന്‍ വരയില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *