രാജപുരം :പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജെ ജെയിംസ് വാര്‍ഷിക പദ്ധതി അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ അജിത്ത്,കെ.ബീ രതീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി സുരേഷ് കുമാര്‍, ഭവ്യ രാജ്, ഗ്രാമപഞ്ചായത്തങ്ങളായ കെ. കെ വേണുഗോപാല്‍, എന്‍. വിന്‍സന്റ് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം വി കൃഷ്ണന്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ്. ഇ സ്വാഗതവും പഞ്ചായത്ത് അംഗംഎം. ഷിബു നന്ദിയും പറഞ്ഞു. ആസൂത്രണ സമിതി അംഗങ്ങള്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു.