അയ്യങ്കാവ് ശ്രീ വനശാസ്താ കാവില്‍ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശത്തിന് കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഇന്ന് തുടക്കമായി

രാജപുരം : അയ്യങ്കാവ് ശ്രീ വനശാസ്താ കാവില്‍ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശത്തിന് കലവറനിറയ്ക്കല്‍ ഘോഷയാത്രയോടു കൂടി ഇന്ന് തുടക്കമായി. നാളെ രാവിലെ 6 മണിക്ക് ഗണപതി ഹോമം തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ 9 മണിക്ക് വിഷ്ണുസഹസ്രനാമ പാരായണവും ലളിത സഹസ്രനാമ പാരായണവും സമര്‍പ്പണം, 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, 11 മണിക്ക് ശ്രീ ശങ്കരഭഗവത് പാദ വിരചിത കല്യാണ വൃഷ്ടി സ്തവ അയ്യപ്പ സഹസ്രനാമ സ്‌തോത്രം, 12 മണിക്ക് ഭജന, 12.30 ന് ഉച്ച പൂജ, വൈകുന്നേരം 6 മണിക്ക് നടതുറക്കല്‍, തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍, തുടര്‍ന്ന് ഭജന,7 മണിക്ക് ഫ്യൂഷന്‍ തിരുവാതിര, ഭരതനാട്യം, കൈകൊട്ടിക്കളി, 7.45 ന് മെഗാ തിരുവാതിര, 8 മണിക്ക് ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങള്‍,8.30ന് പൂരക്കളി, 9.30 ന് പ്രദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നിര്‍മ്മാല്യം 2026 , വെള്ളിയാഴ്ച രാവിലെ 6.15 ന് മഹാഗണപതി ഹോമം, തുടര്‍ന്ന് സമ്പൂര്‍ണ്ണ നരായണിയം പരായണം, 11.12 ന് വനശാസ്താവ്, ജലദുര്‍ഗ്ഗ, ബ്രഹ്‌മരക്ഷസ്, നാഗരാജ , നാഗകന്യക, എന്നി സാന്നിദ്ധ്യങ്ങളുടെ പ്രതിഷ്ഠ തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍, മഹാപൂജ വൈകുന്നേരം 7.30 ന് ക്ഷേത്രത്തില്‍ മഹാപൂജ, ഹരിവരാസനം, പ്രസാദ വിതരണം 8 മണിക്ക് നാടകം കുട്ടിച്ചാത്തന്‍.

Leave a Reply

Your email address will not be published. Required fields are marked *