ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

രാജപുരം: കള്ളാർ ഗ്രാമ പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എം സൈമൺ, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷരായ റോയി പി എൽ, ഗീത പി, ശ്രീവിദ്യ പി , പൂടംകല്ല് താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷിൻസി വി കെ , ഹെൽത്ത് ഇൻസ്പെക്ടർ അനി തോമസ് ,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *