പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പ് പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌കൂളില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, റോയി പി എല്‍, ശ്രീവിദ്യ പി , പഞ്ചായഅംഗങ്ങളായ വാസു പി എ, സനിത ജോസഫ്, സാബു സി എം , ഗിരീഷ് കുമാര്‍, രേഖ സി , ലിറ്റി ജോസ്, ബിന്ദു ഗംഗാധരന്‍,ഗീത പി തുടങ്ങിയവര്‍ സംസാരിച്ചു. പൂടംകല്ല് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി വി കെസ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനി തോമസ്സ് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ ഓര്‍ത്തോ, ഇ എന്‍ .ടി , ഐ സ്‌പെഷ്യലിസ്റ്റ്, ഫിസിഷ്യന്‍, തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകളും വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *