രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പ് നാളെ രാവിലെ 10 മണിക്ക് പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌കൂളില്‍ നടക്കും. ക്യാമ്പ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിക്കും.
ക്യാമ്പില്‍ ഓര്‍ത്തോ, ഇ എന്‍ ടി , ഐ സ്‌പെഷ്യലിസ്റ്റ്, ഫിസിഷ്യന്‍, തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കും.