രാജപുരം: വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വ ത്തില്‍ ചികില്‍സാ സഹായം സ്വരൂപിച്ചെങ്കിലും ഏറ്റുവാങ്ങാതെ ഓട്ടോ ഡ്രൈവറായ യുവാവ് മരണത്തിന് കീഴടങ്ങി. കോടോം ബേളൂര്‍ പഞ്ചായത്തിലെ ചക്കിട്ടടുക്കത്തെ എ.മുരളീധരനാണ് (37) ആണ് ചികില്‍സക്കിടെ ഇന്നലെ രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ചക്കിട്ടടുക്കത്തെ വി. ദാമോദരന്‍ നായരുടെയും രാധയുടെയും മകനാണ്.
ഭാര്യ: സുകന്യ കക്കറ, ഏകമകന്‍ അഥര്‍വ് എല്‍കെജി വിദ്യാര്‍ത്ഥി .