മണിനാദം ജില്ലാ തല നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കാസര്‍ഗോഡ് ന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണവും ജില്ലാതല നാടന്‍ പാട്ട് മത്സരവും ചെറുവത്തൂരില്‍ വെച്ച് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജു ഉദ്ഘാടനം ചെയ്തു നാടന്‍പാട്ട് കലാകാരന്‍ സുഭാഷ് അറുകര മുഖ്യാതിധിയായി യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എം വി രതീഷ് അദ്ധ്യക്ഷനായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം വി ഷിജു ആശംസ അര്‍പ്പിച്ചു സംസാരിച്ചു ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ സജേഷ് സ്വാഗതവും ടീം കേരള ജില്ലാ ക്യാപ്റ്റന്‍ വി റനീഷ് നന്ദിയും പറഞ്ഞു. ജില്ലാ കോര്‍ഡിനേറ്റര്‍ എം വി രതീഷ് സമ്മാനദാനം നിര്‍വഹിച്ചു.അയ്യന്‍ കാളി കലാകായിക സാംസ്‌കാരിക വേദി കണ്ണാടിപ്പാറ ഒന്നാം സ്ഥാനം നേടി 25000 രൂപയും മൊമെന്റോയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം മദറുഅമ്മ സ്മാരക കലാവേദി പുളിങ്കുന്ന് 10000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.മൂന്നാം സ്ഥാനം യുവ ക്ലബ് ചെമ്പക്കാട് 5000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *