രാജപുരം :മലയോര ഹൈവേ വഴി അടൂരില്‍ നിന്ന് ചിറ്റാരിക്കല്ലിലേക്ക് ആരംഭിച്ച ആദ്യ സര്‍വീസ് ആയ ശ്രീകൃഷ്ണ ബസ്സ്‌ന് കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളിയില്‍ നാട്ടുകാരും വിവിവിധ സംഘടനകളും ചേര്‍ന്ന് സ്വീകരണം നല്‍കി. പഞ്ചായത്തംഗം വാസു പി എ , ടി കെ നാരായണന്‍, ടി കെ സുകുമാരന്‍, കെ കെ ബാലകൃഷ്ണന്‍ ,രാജേഷ്, അഖില്‍ മത്തായി, അലക്‌സ് സുമതി നാരായണന്‍, നാരായണന്‍ കോളിക്കടവ്, ശിവന്‍ പെരുമ്പള്ളി, ഭാസ്‌കരന്‍, മാധവന്‍ നായര്‍ പെരുമ്പള്ളി, മേരി പെരുമ്പള്ളി എന്നിവര്‍സംബന്ധിച്ചു. കുറ്റിക്കോല്‍, മാലക്കല്ല്, മാലോം, കൊന്നക്കാട് തുടങ്ങി മലയോരത്തെ പ്രധാന പട്ടണങ്ങളെ കോര്‍ത്തിണക്കിയാണ് ബസ് സര്‍വീസ് നടത്തുന്നത്.