കല്ലും കരിങ്കല്ലും ലോഹവും കോണ്‍ക്രീറ്റുമൊക്കെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മെരുക്കിയെടുക്കുമ്പോള്‍ കാനായിയുടെ വിരലുകളില്‍ ത്രസിക്കുന്നത് ദൈവാംശമല്ലാതെ മറ്റൊന്നുമല്ലെന്ന് കെ. ജയകുമാര്‍.
മനുഷ്യരെല്ലാം കലാകാരന്‍മാരാണ്. മാതൃഭാഷ പലതായിരിക്കാം. എന്നാല്‍ അവരുടെ ജന്മഭാഷ കലയാണെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍.
മറ്റു ദേശങ്ങളെക്കാളുപരി നമ്മുടെ കേരളം നന്നാവണം. അതിന് സംസ്ഥാനം കലകൊണ്ടു നിറയണമെന്നാണ് എന്റെ ആഗ്രഹം.
ഏറെക്കാലത്തിനു ശേഷം തന്റെ ശിഷ്യന്മാരെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം നിറകണ്ണുകളോടെയാണ് കാനായി പങ്കുവെച്ചത്.
എല്ലാവര്‍ഷവും ശില്‍പ-ചിത്രകലാ പ്രദര്‍ശനം ഒരുക്കുവാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു