രാജപുരം: അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിന്റെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് ദേവസ്ഥാനത്ത് ബാല്യ കാരണവര്‍ക്കൂട്ടം സംഘടിപ്പിക്കും. മുന്‍കാലങ്ങളില്‍ തെയ്യംകെട്ട് മഹോത്സവങ്ങളില്‍ ഭാഗമായിരുന്ന മുതിര്‍ന്ന വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പുതിയ തലമുറയിലേക്ക് പകരുന്ന തിന് വേണ്ടിയാണ് ബാല്യകാരണവര്‍ക്കൂട്ടം സംഘടി പ്പിക്കുന്നത്.