സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് വികസന സെമിനാര്‍

പാലക്കുന്ന് : ഉത്പാദന, സേവന, പാശ്ചാത്തല മേഖലകളില്‍ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ രൂപം നല്‍കി. ഉത്പാദന മേഖലയില്‍ 19560000, സേവന മേഖലയില്‍ 108146004, പാശ്ചാത്തല മേഖലയില്‍ 80113000 രൂപയുടെയും പദ്ധതികളാണു അവതരിപ്പിച്ചത്. കബഡി അക്കാദമിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം, ബഡ്‌സ് സ്‌കൂളിന് കെട്ടിടം, തീരദേശ ഡിസ്‌പെന്‍സറിക്കും പഞ്ചായത്ത് അനുബന്ധ കെട്ടിടത്തിനും സ്ഥലമെടുപ്പ് എന്നിവ പുതിയ പദ്ധതികളാണ്. അവശേഷിക്കുന്ന ബേക്കല്‍ അങ്കണവാടിയ്ക്ക് കൂടി കെട്ടിടം പണിത് മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടമുള്ള സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റും. പഞ്ചായത്തിലെ തോടുകളും കുളങ്ങളും നവീകരിച് ജലദൗര്‍ലഭ്യ പരിഹാരമുണ്ടാക്കുക, ടൂറിസത്തിന് കൂടി ഗുണകരമാകുന്ന രീതിയില്‍ മാലിന്യമുക്തമാക്കല്‍, പാതയോരങ്ങളുടെ സൗന്ദര്യവത്കരണം, റോഡുകളുടെ നവീകരണം, പുതിയ കണക്ടിവിറ്റി റോഡുകള്‍ , എല്ലാ വാര്‍ഡിലും മിനി മാസ് ലൈറ്റ്, പാലിയേറ്റീവിനും വയോജനങ്ങള്‍ക്കുമായി പുതിയ പദ്ധതികള്‍, കാര്‍ഷിക മേഖലയില്‍ തരിശ് രഹിത ഉദുമ യാഥാര്‍ത്ഥ്യമാക്കല്‍, പാല്‍, മുട്ട, പച്ചകറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നിവയും ശ്രദ്ധേയമായ പദ്ധതികളാണ്. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കരക്ക് നല്‍കി പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.വി.രാധിക,. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ ദേളി, മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത കൃഷ്ണന്‍ , മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷമി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ പാക്യാര , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സന്തോഷ് കുമാര്‍, കെ.ബി.എം. ഷെരീഫ്, ഷൈനി മോള്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മംഗള , പി. ലക്ഷമി, കുടുംബശ്രീ ചെയര്‍പെഴ്‌സണ്‍ സനൂജ സൂര്യപ്രകാശ്, വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, സെക്രട്ടറി ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *