കൊട്ടോടി : ബേഡഡുക്ക പഞ്ചായത്തിലെ ചുള്ളി ശ്രീ ക്ഷേത്രപാലക ക്ഷേത്രം കാളരാത്രി വെട്ടക്കൊരു മകന്‍
പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശമഹോത്സവം
ഫെബ്രുവരി 24 മുതല്‍ 27 വരെ തന്ത്രരത്‌നം സുബ്ര ഹ്‌മണ്യന്‍ വാരിക്കാട്ട് തായരുടെ മഹനീയ കാര്‍മികത്വത്തില്‍ നടക്കും.
24 ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര വൈകുന്നേരം 4 മണിക്ക് ആചാര്യവരവേല്‍പ്പ്
5 മണിക്ക് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ (കാര്‍മികത്വം നാരായണന്‍ ജ്യോത്സ്യര്‍ പേരടുക്കം).
25 ന് രാവിലെയ 7 മണിക്ക് 108 തേങ്ങ കൊണ്ടുള്ള ഗണപതി ഹോമം,
9 മണിക്ക് മൃത്യുഞ്ജയ ഹോമം 10 മണിക്ക് ലളിതാ സഹസ്രനാമ പാരായണം വൈകുന്നേരം 6 മണിക്ക് പ്രഭാഷണം ( പ്രഭാഷകന്‍ വി കെ സുരേഷ് ബാബു )
9 മണിക്ക് തിരുവാതിര
26 ന് രാവിലെ 7 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍
രാത്രി 7 മണിക്ക് വിവിധ കലാപരിപാടികള്‍, 9 മണിക്ക് ഫ്‌ളവേഴ്‌സ് ടി വി ഫെയിം മഹോഷ് മുന്നാട് ടിം അവതരിപ്പിക്കുന്ന ഗാനമേള.
27 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം, 11 .12 ന് ദേവ പ്രതിഷ്ഠകള്‍ തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍.
എല്ലാ ദിവസവും അന്ന പ്രസാദവും ഉണ്ടായിരിക്കും.