കാഞ്ഞങ്ങാട് : കെ.എസ്.ഡബ്ല്യു.സി.ഇ എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി. കൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത കവി മാധവന്‍ പുറച്ചേരി സാംസ്‌കാരിക പ്രഭാഷണം നടത്തി. കോര്‍പ്പറേറ്റുകള്‍ സാംസ്‌കാരിക വ്യവസായം നടത്തുമ്പോള്‍ നാടിന്റെ സാംസ്‌കാര തനിമ നിലനിര്‍ത്താന്‍ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ എം.എസ്.സുഗൈത കുമാരി, സംസ്ഥാന സെക്രട്ടറി നരേഷ് കുന്നിയൂര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍, ജില്ലാ പ്രസിഡണ്ട് ജി.സുരേഷ് ബാബു, കെ. പ്രീത, സന്തോഷ് കുമാര്‍ ജി.ആര്‍, അനീഷ്.ജി എന്നിവര്‍ സംസാരിച്ചു. സിജു ഇഗ്‌നേഷ്യസ് സ്വാഗതവും രാമചന്ദ്രന്‍.പി.കെ നന്ദിയും പറഞ്ഞു. വിളംബര ജാഥയ്ക്ക് സി.കെ.ബിജുരാജ്,യമുന രാഘവന്‍, എ. ബാബു, സനൂപ്, ഷഫീര്‍, വിന്‍സന്റ്, എസ് എന്‍ പ്രമോദ്, ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.