രാജപുരം : അയറോട്ട് ഉണ്ണി മിശിഹ പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാളിന് വികാരി ഫാ.ഷിജോ കുഴിപ്പിള്ളില്‍ കൊടിയേറ്റി. തുടര്‍ന്ന് ഫാ.ജിന്‍സ് പുത്തുപള്ളിമ്യാലില്‍കാര്‍മികത്വത്തില്‍ ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന പരേത സ്മരണ, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു. നാളെ 14ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാന നൊവേന എന്നിവയ്ക്ക് ഫാ.ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് തിരുനാള്‍ സന്ദേശം. ഫാ.ബെന്നി ചേരിയില്‍ നല്‍കും. 7 മണിക്ക് പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്. 7.45ന് ലദീഞ്ഞ് ഫാ.ബിജു മാളിയേക്കല്‍. തുടര്‍ന്ന് പ്രദര്‍ശനം പള്ളിയിലേക്ക്. 8.15ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. രാജപുരം ഫൊറോന വികാരി ഫാ.ജോസഫ് അരീച്ചിറ. 15ന് രാവിലെ 10 മണിക്ക് തിരുനാള്‍റാസ. ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.ജോയല്‍ മുകളേല്‍, ഫാ.ഷിജോ പ്ലാച്ചേരിപ്പുറത്ത്, ഫാ.അജില്‍ തടത്തില്‍, ഫാ.സുനില്‍ കാശാംകാട്ടില്‍ എന്നിവര്‍ സഹകാര്‍മികരാകും. ഫാ.ഓനായി മണക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.15ന് പ്രദക്ഷിണം. 12.45 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ഫാ.റോജിമുകളേല്‍.