ഇന്നലെ കുതിച്ചു, ഇന്ന് കൂപ്പുകുത്തി; സ്വര്‍ണവില താഴേക്ക്! വെള്ളിക്ക് വിലകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബര്‍ 6) സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 245 രൂപയും പവന് 1960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,140 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,120 രൂപയായും താഴ്ന്നു. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വില വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്നലെ (നവംബര്‍ 5) ഒറ്റയടിക്ക് പവന് 2360 രൂപ വര്‍ധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ധന്‍തേരാസ് ദിനത്തില്‍ സ്വര്‍ണവില കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായെങ്കിലും നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാം വെള്ളിക്ക് 2100 രൂപയുമാണ് വിപണിയിലെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *