രാജപുരം: ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം ചുള്ളിക്കര രാജീവ് ഭവനില്‍ സംസ്ഥാന കമ്മിറ്റി അംഗം സി ചന്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സുധര്‍മ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് വട്ടപ്പള്ളി സുരേഷ് കാഞ്ഞങ്ങാട്, ടി കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി ജി രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും കോടോം ബേളൂര്‍ മണ്ഡലം ചെയര്‍മാന്‍ വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.