ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 14, 15 തിയ്യതികളില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മൈതാനത്ത് നടക്കും

രാജപുരം: കാസര്‍ഗോഡ് ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫെബ്രവരി 14,15 ശനി ,ഞായര്‍ ദിവസങ്ങളില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കും. സബ് ജൂനിയര്‍ , ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ നിന്നും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീം അംഗങ്ങളെ തിരഞ്ഞെടുക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ 9446168599, 8078344700 എന്ന ഫോണ്‍ നമ്പറില്‍ 12 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്നും കാസര്‍ഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *