കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടാതെ സംരക്ഷിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തോടും സമൂഹത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ഉത്തരവാദിത്വമുള്ള യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടത് അക്കാദമിക് ലോകത്തിന്റെ കടമയാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വൈസ് ചാന്‍സലര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *