കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സി. ഒ. എ പതിനഞ്ചാമത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം മാവുങ്കാല്‍ പവനിക കോംപ്ലക്‌സില്‍ നടന്നു. മേഖല പ്രസിഡണ്ട് എ ചന്ദ്രന്‍ പതാക ഉയര്‍ത്തിയ തോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എ. ചന്ദ്രന്‍ അധ്യക്ഷനായി. മേഖലാ എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി പി. പ്രകാശ് മേഖല റിപ്പോര്‍ട്ടും മേഖലാ ട്രഷറര്‍ പി. കെ. മനോജ് സാമ്പത്തിക റിപ്പോര്‍ട്ടും ശോഭ കുമാര്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടും സി. ഒ. എ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ സംഘടന റിപ്പോര്‍ട്ടും സി.ഒ. എ ചെയര്‍മാന്‍ പ്രദീപ്കുമാര്‍ സി. സി. എന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി. ഒ. എ ജില്ലാ പ്രസിഡണ്ട് വി. മനോജ് കുമാര്‍ സംസ്ഥാന കമ്മിറ്റി അംഗം ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി. വിനോദ്, സി. സി. എന്‍ എം. ഡി ടി.വി. മോഹനന്‍, നീലേശ്വരം മേഖല സെക്രട്ടറി സി. പി. ബൈജു രാജ്, കാസര്‍ഗോഡ് മേഖല സെക്രട്ടറി പാര്‍ത് ഥസാരഥി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ സതീഷ് കെ പാക്കം സ്വാഗതം പറഞ്ഞു. മേഖല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വോളിബോള്‍ ഫുട്‌ബോള്‍ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഉദ്ഘാടന വേദിയില്‍ വച്ച് നടന്നു. തുടര്‍ന്ന് പൊതു ചര്‍ച്ച,മറുപടി, മേഖലാ കമ്മിറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പും നടന്നു.