രാജപുരം :കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്നും ഒരു സ്വര്‍ണ ചെയിന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ രാധമണി, സിന എന്നിവര്‍ക്ക് കളഞ്ഞ് കിട്ടുകയും അതിന്റെ ഉടമസ്ഥനായ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ജോയിസ് ന് തിരിച്ചു നല്‍കി മാതൃകാട്ടി കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് സെകട്ടറി പ്രേമ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരുടെ സന്നിധ്യത്തില്‍ സ്വര്‍ണ്ണം ഉടമസ്ഥന് കൈമാറി.