പാലക്കാട്: വിക്ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന അഞ്ച് പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. വിഗ്രഹങ്ങള്‍ക്ക് പുറമെ ക്ഷേത്രത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള പൂജാസാമഗ്രികളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.