നാടിന് അഭിമാനമായി സിദ്ധാര്‍ഥ്; അത്‌ലറ്റിക്ക് മീറ്റില്‍ സംസ്ഥാന തലത്തിലെ ഇരട്ട വിജയത്തിന് പിറകെ ദേശീയ തലത്തില്‍ സ്വര്‍ണ്ണവും

പാലക്കുന്ന്: ഭുവനേശ്വറില്‍ നടന്ന ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് ഡെന്റല്‍ സമിറ്റ് 2026ല്‍ 5000 മീറ്റര്‍ മാരത്തോണില്‍ സ്വര്‍ണ്ണം നേടി ഉദുമ കൊക്കാലിലെ പി. എം. സിദ്ധാര്‍ഥ്. തിരുവനന്തപുരം പി. എം. എസ്. കോളേജ് വിദ്യാര്‍ത്ഥിയാണ്. ഒരു മാസം മുന്‍പ് തൃശ്ശൂര്‍ കുന്നംകുളത്ത് നടന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് 12- മത് ഇന്റര്‍ കോളേജിയേറ്റ് അത് ലറ്റിക് മീറ്റില്‍ സിദ്ധാര്‍ഥ് ഇരട്ട വിജയം നേടിയിരുന്നു. 10000 ഓട്ടത്തില്‍ സ്വര്‍ണ്ണവും 5000 ല്‍ വെള്ളിയുമാണ് അന്ന് നേടിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറും പാലക്കുന്ന് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന പട്ടത്താന്‍ മോഹനന്റെയും മടിക്കൈ ഐ ടി ഐ യില്‍ സീനിയര്‍ ക്ലാര്‍ക്ക് സീമ കാനക്കോടിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *