രാജപുരം: സെന്റ് പയസ് കോളേജ് രാജപുരത്തില്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതില്‍ കോടതിയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ ജനുവരി 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. ജനുവരി 20ന് രാവിലെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ അധ്യക്ഷനാകും. കാസര്‍ഗോഡ് എംപി രാജമോന്‍ ഉണ്ണിത്താന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നിയമം, മാധ്യമപ്രവര്‍ത്തനം, ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രാബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും. അക്കാദമിക- മാധ്യമ- നിയമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ ജനുവരി 21ന് സമാപിക്കും. ജനുവരി 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ബിജു ജോസഫ് അധ്യക്ഷനാകും. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സമാപന പ്രഭാഷണം നടത്തും